ന്യൂസൗത്ത് വെയില്‍സ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ 140 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതായി ; ഗുരുതര വീഴ്ചയില്‍ റിച്ചാര്‍ഡ് ഷീല്‍ഡ്‌സിനെ പുറത്താക്കി ലിബറല്‍ പാര്‍ട്ടി

ന്യൂസൗത്ത് വെയില്‍സ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയില്‍ സ്റ്റേറ്റ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഷീല്‍ഡ്‌സിനെ ലിബറല്‍ പാര്‍ട്ടി പുറത്താക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്ന ദിവസത്തിനുള്ളില്‍ ഒട്ടേറെ സീറ്റുകളിലേക്ക് ലിബറല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായിരുന്നില്ല.

പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ 140 ഓളം സീറ്റുകളിലാണ് ലിബറല്‍ പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാതെ വന്നത്. ഇതോടെ സെപ്തംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമ്പതോളം സീറ്റുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. വീഴ്ച വിവാദമായതോടെയാണ് പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന് നടപടിയെടുത്തത്.

Other News in this category

4malayalees Recommends