കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കൂടുതല്‍ കര്‍ശന നിയമം കൊണ്ടുവരും

കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കൂടുതല്‍ കര്‍ശന നിയമം കൊണ്ടുവരും
കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ കൂടുതല്‍ കര്‍ശന നിയമം കൊണ്ടുവരുമെന്ന് നിയുക്ത മുഖ്യമന്ത്രി ലിയ ഫിനോകിയാരോ . ക്രിമിനല്‍ പ്രായ പരിധി 12 ല്‍ നിന്ന് 10 ആക്കി കുറയ്ക്കും. ഇതിനായുള്ള നിയമം ഉടന്‍ അവതരിപ്പിക്കുമെന്നും ലിയ ഫിനോകിയാരോ പറഞ്ഞു.

നിയമം നിലവില്‍ വരുന്നതോടെ കുറ്റകൃത്യത്തില്‍പ്പെടുന്നവര്‍ക്ക് ജാമ്യ അവസരം ഇല്ലാതെയാകുമെന്നും ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്യും.

യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിന് അടക്കമുള്ള പൊലീസ് അധികാരം വര്‍ദ്ധിപ്പിക്കുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

പൊലീസിന് പൂര്‍ണ്ണ പിന്തുണ നല്‍കും. സമൂഹം സുരക്ഷിതമായിരിക്കാന്‍ ശക്തമായ നിയമവും പൊലീസിന്റെ പ്രവര്‍ത്തനങ്ങളും അത്യാവശ്യമാണെന്ന് കമ്മീഷണറോട് നിയുക്ത മന്ത്രി പറഞ്ഞു.

യുവ കുറ്റവാളികളെ തിരുത്തല്‍ അവസരം നല്‍കി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള പദ്ധതികളും ആലോചനയിലുണ്ട്. ചുരുക്കി പറഞ്ഞാല്‍ പൊലീസ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഉടച്ചുവാര്‍ക്കല്‍ ലക്ഷമിടുകയാണ് ഫിനോച്ചിയാരോ.

Other News in this category



4malayalees Recommends