തൊഴില്‍ സമയത്തിന് ശേഷം ഓഫീസ് ഇ മെയിലും കോളും ഇനി പരിഗണിക്കേണ്ടതില്ല, റൈറ്റ് ടു ഡിസ്‌കണക്ട് നിയമം രാജ്യത്ത് പ്രാബല്യത്തില്‍

തൊഴില്‍ സമയത്തിന് ശേഷം ഓഫീസ് ഇ മെയിലും കോളും ഇനി പരിഗണിക്കേണ്ടതില്ല, റൈറ്റ് ടു ഡിസ്‌കണക്ട് നിയമം രാജ്യത്ത് പ്രാബല്യത്തില്‍
തൊഴില്‍ സമയത്തിന് ശേഷം ഓഫീസ് ഇ മെയിലും കോളും ഇനി പരിഗണിക്കേണ്ടതില്ല, റൈറ്റ് ടു ഡിസ്‌കണക്ട് ആക്ട് നിലവില്‍ വന്നു. ജോലി സമയത്തിന് മുമ്പും ശേഷവും തൊഴില്‍ മേധാവിയുടെ മെസേജുകള്‍ അവഗണിക്കുന്നവര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതാണ് പുതിയ നിയമം.

ജോലി സമയം കഴിഞ്ഞാല്‍ കോളുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കണമെന്ന് തൊഴില്‍ മേധാവികള്‍ക്ക് ഇനി നിര്‍ബന്ധിക്കാനാവില്ല. 15 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാകുക.

ചെറുകിട ബിസിനസ് ജീവനക്കാര്‍ക്ക് 2025 ഓഗസ്ത് 22 ന് ശേഷമാകും റൈറ്റ് ടു ഡിസ്‌കണക്ട് നിയമത്തിന്റെ പരിരക്ഷ ലഭിക്കുക

കുടുംബ ജീവിതവും ജോലിയും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ പുതിയ നിയമം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

പുതിയ നിയമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇപ്പോഴും തയ്യാറാക്കി വരികയാണ്. അതേസമയം നിയമം എങ്ങനെ പ്രാവര്‍ത്തികമാകുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു.

Other News in this category



4malayalees Recommends