9 കാരിയെ കൊലപ്പെടുത്തിയ സംഭവം ; കുട്ടിയുടെ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവ്

9 കാരിയെ കൊലപ്പെടുത്തിയ സംഭവം ; കുട്ടിയുടെ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവ്
9 കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ചാര്‍ലീസ് മൂട്ടന്‍ എന്ന പെണ്‍കുട്ടിയെ വെടിവച്ചുകൊലപ്പെടുത്തി മൃതദേഹം ബാരലില്‍ തള്ളിയ സംഭവത്തിലാണ് 33കാരന് കോടതി ശിക്ഷ വിധിച്ചത്.

2022 ജനുവരിയിലായിരുന്നു ജസ്റ്റിന്‍ ല്യൂറന്‍സ് സ്‌റ്റെയ്ന്‍ ക്രൂര കൃത്യം ചെയ്തത്.

ബ്ലൂ മൗണ്ടെയ്ന്‍സില്‍ ബാരലില്‍ നിന്നാണ് മുറിവേറ്റ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയാണ് വെടിവച്ചതെന്ന് പ്രതി ആരോപിച്ചെങ്കിലും തെളിയിക്കാനായില്ല. ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതിയില്‍ ആയിരുന്നു വിചാരണ.

Other News in this category



4malayalees Recommends