സോഷ്യല്‍മീഡിയ പോസ്റ്റ് വിവാദമായി ; ഓസ്‌ട്രേലിയന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി ഇറാന്‍ വിദേശകാര്യമന്ത്രാലയം

സോഷ്യല്‍മീഡിയ പോസ്റ്റ് വിവാദമായി ; ഓസ്‌ട്രേലിയന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി ഇറാന്‍ വിദേശകാര്യമന്ത്രാലയം
എല്‍ജിബിടിക്യൂ പ്ലസിനെ പിന്തുണച്ച് ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ അംബാസഡറില്‍ നിന്ന് ഇറാനിയന്‍ സര്‍ക്കാര്‍ വിശദീകരണം തേടി

സോഷ്യല്‍മീഡിയ പോസ്റ്റ് ഇറാന്‍ ഇസ്ലാമിക സംസ്‌കാരത്തിനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അപമാനകരമാണെന്ന് ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയന്‍ അംബാസഡര്‍ ഇയാന്‍ മാകോണ്‍വില്ലേയെ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്.

ഇറാനെയോ ഇറാന്‍ സംസ്‌കാരത്തെയോ ഓസ്‌ട്രേലിയ അപമാനിച്ചിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇറാനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും മകോണ്‍വില്ലേ മറുപടി നല്‍കി

ഇറാന്റെ പ്രതികരണം ആശങ്കാജനകമെന്ന് തൊഴില്‍ മന്ത്രി വിലയിരുത്തി.

Other News in this category



4malayalees Recommends