സോഷ്യല്‍മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം തേടി ഇ സേഫ്റ്റി കമ്മീഷണര്‍

സോഷ്യല്‍മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം തേടി ഇ സേഫ്റ്റി കമ്മീഷണര്‍
സോഷ്യല്‍മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വെളിപ്പെടുത്താന്‍ സോഷ്യല്‍മീഡിയ കമ്പനികളോട് ഇ സേഫ്റ്റി കമ്മീഷണര്‍ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയില്‍ എട്ടുമുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികളില്‍ നാലില്‍ ഒരാള്‍ വീതവും പതിനൊന്ന് മുതല്‍ 13 വയസ്സുവരെയുള്ളവരില്‍ പകുതിയോളം പേരും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി ഇസേഫ്റ്റി അന്വേഷണത്തില്‍ കണ്ടെത്തി.

മിക്ക സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും അക്കൗണ്ടുകളുണ്ടാക്കാനുള്ള കുറഞ്ഞ പ്രായപരിധി 13 വയസ്സാണ്. എന്നാല്‍ ഗൂഗിള്‍, മെറ്റ, ടിക്ക്‌ടോക്ക് അടക്കമുള്ള എട്ട് സോഷ്യല്‍മീഡിയ സ്ഥാപനങ്ങള്‍ പ്രായപരിധി ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന നടപടികളെ കുറിച്ച് ഇ സേഫ്റ്റി കമ്മീഷണര്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും. 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഇ സേഫ്റ്റി കമ്മീഷണര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം അവരുടെ സ്വഭാവത്തെ ബാധിക്കുന്നതായും ചിലര്‍ അക്രമ വാസനകളിലേക്ക് തിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രായത്തിന്റെ പക്വതയില്ലാതെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതും ദോഷകരമാണ്.

Other News in this category



4malayalees Recommends