ട്രഷററുടെ വാക്കുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ; പണപ്പെരുപ്പം മൂലമാണ് സാമ്പത്തിക രംഗത്തെ വളര്‍ച്ച ഒരു ശതമാനത്തില്‍ ഒതുങ്ങിയതെന്ന് മറുപടി

ട്രഷററുടെ വാക്കുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ; പണപ്പെരുപ്പം മൂലമാണ് സാമ്പത്തിക രംഗത്തെ വളര്‍ച്ച ഒരു ശതമാനത്തില്‍ ഒതുങ്ങിയതെന്ന് മറുപടി
ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച ഒരു ശതമാനം മാത്രമായത് ഉയര്‍ന്ന പണപ്പെരുപ്പം മൂലമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മിഷേല്‍ ബുള്ളക്ക്.

പലിശ ഉയര്‍ത്തിയതിനാലല്ല രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വളര്‍ച്ച കുറഞ്ഞതെന്നും മിഷേല്‍ ബുള്ളക്ക് വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ നിരക്കിലെത്താന്‍ കാരണം റിസര്‍വ് ബാങ്ക് പലിശ നിരക്കാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് വിമര്‍ശിച്ചിരുന്നു.

അതേസമയം സാമ്പത്തിര വളര്‍ച്ച മന്ദഗതിയിലായതിനാല്‍ കൂടുതല്‍ പേര്‍ സഹായം തേടുന്നതായി അംഗീകരിക്കുന്നുവെന്ന് ആര്‍ബിഎ ഗവര്‍ണര്‍ പറഞ്ഞു. ഒപ്പം പലര്‍ക്കും വീട് വില്‍ക്കേണ്ടിവന്നേക്കുമെന്നും ഓര്‍മ്മപ്പെടുത്തി. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ചിന്തിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും ആര്‍ബിഎ ഗവര്‍ണര്‍ പറഞ്ഞു.

Other News in this category



4malayalees Recommends