സാമ്പത്തിക രംഗത്തെ മെല്ലെപോക്ക് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക രംഗത്തെ മെല്ലെപോക്ക് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ സാമ്പത്തിക രംഗത്തെ മെല്ലെപോക്ക് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. പുരുഷന്മാരുമായി സാമ്പത്തികമായി സമത്വം നേടാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു

തൊഴില്‍ രംഗത്താണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

പാര്‍ട്ട് ടൈം തൊഴിലുകളും കാഷ്വല്‍ തൊഴിലുകളും ചെയ്യുന്ന നിരവധി സ്ത്രീകളെ ഈ സാഹചര്യം പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

തൊഴില്‍ രംഗം, കായിക മേഖല തുടങ്ങി ഒട്ടേറെ മേഖലകളില്‍ സ്ത്രീകള്‍ മുന്നേറുന്നുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു.


Other News in this category



4malayalees Recommends