എഐ ഉപയോഗം പ്രശ്‌നമാകും മുമ്പ് നിയന്ത്രിക്കും, സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാന്‍ ആല്‍ബനീസ് സര്‍ക്കാര്‍

എഐ ഉപയോഗം പ്രശ്‌നമാകും മുമ്പ് നിയന്ത്രിക്കും, സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാന്‍ ആല്‍ബനീസ് സര്‍ക്കാര്‍
ഓസ്ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വച്ച് ആല്‍ബനീസ് സര്‍ക്കാര്‍

സമ്പദ്വ്യവസ്ഥയിലുടനീളം എഐ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മിനിമം മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ട് ലേബര്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു, ഒരു സുരക്ഷാ മാനദണ്ഡം പുറത്തിറക്കേണ്ടതിന്റെ ആവശ്യകത ചിന്തിക്കുകയാണ് സര്‍ക്കാര്‍

എഐയുടെ ഉയര്‍ച്ച ഒരു പ്രശ്നമാകുന്നതിന് മുമ്പ് അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യവസായ മന്ത്രി പറഞ്ഞു.ബിസിനസ് മേഖലകളില്‍ എഐ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാകും. എന്നാല്‍ എഐ സാധ്യതകളില്‍ ജനങ്ങള്‍ക്ക് ആശങ്കകളുണ്ട്. അതിനാല്‍ വിദഗ്ധ പാനലിനെ നിയമിച്ച് ഇതിന്റെ വശങ്ങള്‍ വിശദമായി പരിശോധിക്കും .ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആക്ട് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends