സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധത ; ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധത ; ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിച്ചു വരുന്ന സ്ത്രീ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടും. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും മാറ്റങ്ങള്‍ക്കുമായി സമൂഹങ്ങളിലെ എല്ലാ വിഭാഗങ്ങളും ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ പ്രതിരോധിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ 4.7 ബില്യണ്‍ ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു

ദേശീയ ക്യാബിനറ്റിലാണ് തീരുമാനം.ഗാര്‍ഹിക പീഡനം തടയാനുള്ള വിവിധ സേവനങ്ങള്‍ വിപുലീകരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, പീഡനങ്ങള്‍ക്കിരയായവര്‍ക്ക് നിയമ പിന്തുണ നല്‍കുക എന്നീ കാര്യങ്ങള്‍ക്കാകും പണം വിനിയോഗിക്കുക.

ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ വലിയ വിമര്‍ശനമാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്. തുടര്‍ച്ചയായി ഇരകള്‍ ആക്രമിക്കപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇതിന് അടിയന്തര പരിഹാരം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.

Other News in this category



4malayalees Recommends