സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുമിച്ച് പ്രവര്‍ത്തിക്കണം ; ഫെഡറല്‍ മന്ത്രി

സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുമിച്ച് പ്രവര്‍ത്തിക്കണം ; ഫെഡറല്‍ മന്ത്രി
സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫെഡറല്‍ മന്ത്രി ജെയ്‌സണ്‍ ക്ലെയര്‍. സമ്പദ് വ്യവസ്ഥയുടെ മെല്ലെപോക്കിന് കാരണം തുടര്‍ച്ചയായ പലിശ വര്‍ദ്ധനവാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞിരുന്നു.

എന്നാല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നും വരും മാസങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം മുന്‍ ലേബര്‍ ട്രഷറര്‍ വെയ്ന്‍ സ്വാനും റിസര്‍വ് ബാങ്ക് നയങ്ങളെ കുറ്റപ്പെടുത്തി.

ഇക്കുറി ഒരു ശതമാനം മാത്രമാണ് സമ്പദ് വ്യവസ്ഥ വര്‍ദ്ധിച്ചത്. പണപ്പെരുപ്പമാണ് തിരിച്ചടിയായതെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണം.

ആര്‍ബിഎ പണപ്പെരുപ്പം കൈകാര്യം ചെയ്യുന്ന രീതി നിരാശ ജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെ നേരിടാതെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നപലിശ നിരക്ക് ഉയര്‍ത്തുക മാത്രമാണ് ആര്‍ബിഎ ചെയ്യുന്നത്. ഇത് ഓസ്‌ട്രേലിയന്‍ കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Other News in this category



4malayalees Recommends