കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിച്ചു

കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിച്ചു
രാജ്യത്ത് ഈ മാസം ആദ്യവാരം 50557 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുുവിട്ട കണക്കില്‍ കഴിഞ്ഞ മാസം 31 മുതല്‍ ഈ മാസം ആറു വരെ 50557 ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

128 വാഹനങ്ങളും 25 മോട്ടര്‍ സൈക്കിളുകളും കണ്ടുകെട്ടി.

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 65 പേരെ പിടികൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 66 പേരും പിടിയിലായി. ഇവരെ ജുവനൈല്‍ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം കണ്ടെത്തേണ്ട 159 വാഹനങ്ങള്‍ പിടികൂടി.

Other News in this category



4malayalees Recommends