കുവൈത്ത് എയര്‍പോര്‍ട്ടില്‍ തിരക്കേറുന്നു

കുവൈത്ത് എയര്‍പോര്‍ട്ടില്‍ തിരക്കേറുന്നു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറുന്നു. കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 174 വിമാനങ്ങളാണ് കുവൈത്തിലെത്തിയത്.വേനല്‍ക്കാല അവധിക്ക് ശേഷം സ്‌കൂളുകള്‍ ആരംഭിച്ചതോടെയാണ് വിമാനത്താവളത്തില്‍ തിരക്കേറാന്‍ പ്രധാന കാരണം. അവധിക്ക് നാട്ടില്‍ പോയ കുടുംബങ്ങള്‍ മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ട്.


ഇതിനൊപ്പം വിവിധ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോയവരും തിരിച്ചെത്തുന്നുണ്ട്. ഈജിപ്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൂടുതല്‍ വിമാനങ്ങളെത്തിയത്. 20 വിമാനങ്ങളെത്തി. 19 വിമാനങ്ങള്‍ സൗദിയില്‍ നിന്നും 16 വിമാനങ്ങള്‍ ദുബൈയില്‍ നിന്നും 11 വിമാനങ്ങള്‍ തുര്‍ക്കിയില്‍ നിന്നും കുവൈത്തിലെത്തി.

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കുവൈത്ത് വിമാനത്താവളം ഏകദേശം 4.2 ദശലക്ഷം യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. അതിനിടെ യാത്രക്കാര്‍ വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധവും പല വിമാനക്കമ്പനികളും നടപ്പാക്കി.

Other News in this category



4malayalees Recommends