കമലാ ഹാരിസ് ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ കറി മണക്കും ; വംശീയ പരാമര്‍ശവുമായി ട്രംപിന്റെ കൂട്ടാളി

കമലാ ഹാരിസ് ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ കറി മണക്കും ; വംശീയ പരാമര്‍ശവുമായി ട്രംപിന്റെ കൂട്ടാളി
കമലാ ഹാരിസിന്റെ ഇന്ത്യന്‍ പൈതൃകത്തെ അപഹസിച്ച് യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ കൂട്ടാളിയും മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ലോറ ലൂമര്‍. കമല പ്രസിഡന്റായാല്‍ വൈറ്റ് ഹൗസില്‍ ' കറി മണക്കുമെന്നായിരുന്നു ഇവരുടെ പരിഹാസം.

നവംബര്‍ 5ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് വിജയിക്കുകയാണെങ്കില്‍ വൈറ്റ് ഹൗസ് കറി മണക്കും. വൈറ്റ് ഹൗസ് പ്രസംഗങ്ങള്‍ ഒരു കോള്‍ സെന്റര്‍ വഴിയാക്കും. കോളിന്റെ അവസാനം ആര്‍ക്കും ഒന്നും മനസിലാവില്ല. അമേരിക്കന്‍ ജനതയ്ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉപഭോക്തൃ സര്‍വേയിലൂടെ മാത്രമേ അറിയിക്കാന്‍ കഴിയൂവെന്നുമായിരുന്നു ലൂമര്‍ എക്സില്‍ കുറിച്ചത്. നാഷണല്‍ ഗ്രാന്റ് പാരന്റ് ദിനത്തില്‍ കമലാ ഹാരിസ് പോസ്റ്റ് ചെയ്ത അടിക്കുറിപ്പോടെയുള്ള ഫോട്ടോയുടെ താഴെ കമന്റായാണ് ലൂമര്‍ ഇങ്ങനെ എഴുതിയത്. വലതുപക്ഷ ഗൂഢാലോചന സൈദ്ധാന്തികയായാണ് 31 കാരിയായ ലൂമര്‍ അറിയപ്പെടുന്നത്.


Other News in this category



4malayalees Recommends