ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, ഒളിത്താവളത്തില്‍ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ മരിച്ചിട്ടില്ല, ഒളിത്താവളത്തില്‍ പാശ്ചാത്യ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്
അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നും അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടന നയിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ഖായിദ പുനസ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്‍ വിരുദ്ധ സൈനീക സഖ്യമായ നാഷണല്‍ മൊബിലൈസേഷന്‍ ഫ്രണ്ട് ഹംസയുടേയും കൂട്ടാളികളുടേയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ 450 പേരുടെ സുരക്ഷിതത്വത്തിലാണ് ഹംസ ഒളിവില്‍ കഴിയുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Other News in this category



4malayalees Recommends