ദിവസം ഏഴു തവണ ഭക്ഷണം കഴിച്ചിരുന്ന ' ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു

ദിവസം ഏഴു തവണ ഭക്ഷണം കഴിച്ചിരുന്ന ' ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു
ദിവസം ഏഴു തവണ വരെ ഭക്ഷണം കഴിച്ചിരുന്ന ഭീമാകാരനായ ബോഡി ബില്‍ഡര്‍ 36ാം വയസ്സില്‍ അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഭീമാകാരനായ ബോഡിബില്‍ഡര്‍ എന്നറിയപ്പെടുന്ന ബെലറുസിലെ ഇല്ലിയ യെഫിംചിക് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ദിവസേനയുള്ള അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ 2.5 കിലോഗ്രാം ബീഫും ജാപ്പനീസ് ഭക്ഷണമായ സുഷിയുടെ 108 കഷ്ണങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും 16500 കലോറി വരെ ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നു. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അബോധാവസ്ഥയിലാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. സെപ്തംബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Other News in this category



4malayalees Recommends