ട്രംപുമായുള്ള സംവാദനത്തിനിടെ കമല ഹാരിസ് ധരിച്ചത് ബ്ലൂടൂത്ത് കമ്മലെന്ന് ; വിവാദം

ട്രംപുമായുള്ള സംവാദനത്തിനിടെ കമല ഹാരിസ് ധരിച്ചത് ബ്ലൂടൂത്ത് കമ്മലെന്ന് ; വിവാദം
ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ സംവാദം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് സംവാദത്തിന് എത്തിയപ്പോള്‍ കമല ഹാരിസ് ധരിച്ച കമ്മലുകളാണ്.

കമലയുടെ കമ്മലുകള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഇയര്‍ഫോണുകളാണെന്നാണ് ട്രംപ് അനുകൂലികള്‍ പറയുന്നത്. കമലയുടെ നോവ എച്ച്1 ഓഡിയോ കമ്മലിനോട് സാമ്യമുള്ളതായി തോന്നുന്നുവെന്നായിരുന്നു ആരോപണം.

നോവയുടെ ഐസ്ബാക്ക് സൗണ്ടിന്റെ മാനേജിങ് ഡയറക്ടര്‍ മാള്‍ട്ടെ ഐവേര്‍സെന്‍ ഇതു തങ്ങളുടെ ഉത്പന്നമാണോ എന്നറിയില്ല, പക്ഷെ സാമ്യമുണ്ടെന്ന് പ്രതികരിച്ചു. ട്രംപിനായി ഉപകരണത്തിന്റെ പുരുഷ പതിപ്പ് സൃഷ്ടിച്ച് നല്‍കാമെന്നും പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്.


Other News in this category



4malayalees Recommends