ഒരുമിച്ചു തന്നെ അവരെ യാത്രയാക്കുന്നു ; റെഡ്ഡിച്ചില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് ഇന്ന് മലയാളി സമൂഹം യാത്രാ മൊഴിയേകും

ഒരുമിച്ചു തന്നെ അവരെ യാത്രയാക്കുന്നു ; റെഡ്ഡിച്ചില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് ഇന്ന് മലയാളി സമൂഹം യാത്രാ മൊഴിയേകും
മരണത്തിലും പിരിയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. റെഡ്ഡിച്ചില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് ഇന്ന് ഏവരും ചേര്‍ന്ന് യാത്രാ മൊഴിയേകും. അനില്‍ ചെറിയാന്‍ സോണിയ ദമ്പതികളുടെ സംസ്‌കാരം ഇന്ന.

ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി മൗണ്ട് കാര്‍മ്മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും പിന്നാലെ റെഡ്ഡിച്ച് സെമിത്തേരിയിലായിരിക്കും സംസ്‌കാരം.ഫാ സാബി മാത്യു ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

ഓഗസ്ത് 18നായിരുന്നു സോണിയ അനിലിന്റെ (39) വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി കുറച്ചു സമയത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ മരണമടഞ്ഞത്. അപ്രതീക്ഷിതമായ വിയോഗം താങ്ങാനാകാത്ത വേദനയിലായിരുന്നു അനില്‍.സോണിയ പോയതോടെ വിയോഗം താങ്ങാന്‍ കഴിയാതെ അനില്‍ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവരുടേയും മരണത്തോടെ മക്കളായ ലിയയും ലൂസിയയും ബന്ധുക്കളുടെ സംരക്ഷണയിലാണ്.

കോട്ടയം വാകത്താനം വലിയ പറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ .ഇരുവര്‍ക്കും വേദനയോടെ വിട നല്‍കുകയാണ് പ്രിയപ്പെട്ടവര്‍.

Other News in this category



4malayalees Recommends