ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലെ 100 പൗണ്ട് പാര്‍ക്കിംഗ് ഫീസ് ഫൈനുകള്‍ അടയ്‌ക്കേണ്ടതുണ്ടോ? നിശ്ചിത സ്ഥലത്ത് യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്തില്ലെന്ന പേരിലുള്ള ഫൈന്‍ അനധികൃതമോ?

ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലെ 100 പൗണ്ട് പാര്‍ക്കിംഗ് ഫീസ് ഫൈനുകള്‍ അടയ്‌ക്കേണ്ടതുണ്ടോ? നിശ്ചിത സ്ഥലത്ത് യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്തില്ലെന്ന പേരിലുള്ള ഫൈന്‍ അനധികൃതമോ?
ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലെ മോട്ടോറിസ്റ്റ് കോണ്‍ട്രാക്ടര്‍ അയയ്ക്കുന്ന പ്രൈവറ്റ് ഫൈനുകള്‍ അനധികൃതമെന്ന് ആരോപണം. യാത്രക്കാരെ ഇറക്കാനും, കയറ്റാനും പണം നല്‍കിയിട്ടുള്ള നിശ്ചിത സ്ഥലത്തിന് പകരം പുറത്ത് നിന്നും ആളെ എടുക്കുന്നതിന്റെ പേരിലാണ് ഈ ഫൈന്‍ ഈടാക്കുന്നത്.

എന്നാല്‍ എയര്‍പോര്‍ട്ട് നിയമങ്ങള്‍ പ്രകാരം ഈ പിഴയില്‍ നിയമവിരുദ്ധതയുണ്ടെന്നാണ് ഒരു സോളിസ്റ്റര്‍ വ്യക്തമാക്കുന്നത്. ഇത് സത്യമായാല്‍ ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടുകളിലെ പിക്ക്അപ്പ് സോണുകള്‍ക്ക് പുറത്ത് യാത്രക്കാരെ ഇറക്കുകയും, കയറ്റുകയും ചെയ്തതിന്റെ പേരിലുള്ള 100 പൗണ്ട് ഫൈന്‍ നല്‍കിയവര്‍ക്ക് റീഫണ്ടിന് യോഗ്യതയുണ്ട്.

എന്നാല്‍ റീഫണ്ട് ആവശ്യം അനുവദിക്കില്ലെന്നും, കോണ്‍ട്രാക്ട് കൃത്യമായ നിയമങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്നും ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് അവകാശപ്പെട്ടു. വിമാനത്താവളത്തിലെ റെഡ് ലൈറ്റില്‍ വാഹനം നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ ഇതില്‍ കയറിയതിന് പോലും ഫൈന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുന്നതാണ് അവസ്ഥ.

എയര്‍പോര്‍ട്ട്‌സ് ആക്ട് 1986 പ്രകാരം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ പിഴ ഉള്‍പ്പെടെ ഈടാക്കാനുള്ള അവകാശം കോടതികള്‍ക്കാണെന്നും, കോണ്‍ട്രാക്ട് പാര്‍ക്കിംഗ് സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അവകാശമില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends