ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച എട്ട് പേര്‍ മുങ്ങിമരിച്ചു; കഴിഞ്ഞ ദിവസം മാത്രം ചെറുബോട്ടുകളില്‍ യുകെയില്‍ എത്തിയത് 801 പേര്‍; മരണം മുന്നില്‍ കണ്ടും യാത്ര ചെയ്യാന്‍ തയ്യാറായി അനധികൃത കുടിയേറ്റക്കാര്‍

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കവെ എട്ട് കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. ഫ്രാന്‍സ് തീരത്ത് നിന്നും യുകെയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. യുകെയിലെ തീരങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാത്രം 801 പേരാണ് ചാനല്‍ കടന്നെത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച 14 ബോട്ടുകളിലായി നൂറുകണക്കിന് പേരാണ് യാത്ര ചെയ്തതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ യാത്രയാണ് നടന്നിരിക്കുന്നത്. ജൂണ്‍ 18ന് 15 ബോട്ടുകളിലായി നടന്ന 882 പേരുടെ യാത്രയാണ് നിലവിലെ റെക്കോര്‍ഡ്.

നോര്‍ത്തേണ്‍ ഫ്രാന്‍സില്‍ നിന്നും യാത്രതിരിച്ച ബോട്ട് കല്ലുകളില്‍ ഇടിച്ച് തകര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 51 പേരെ രക്ഷപ്പെടുത്തി. ആറ് പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ലേബര്‍ അധികാരത്തിലെത്തിയതിന് ശേഷം ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Other News in this category

4malayalees Recommends