ജയിലുകള്‍ നിറഞ്ഞതിന് പിന്നാലെ തടവറയില്‍ നിന്ന് മോചിപ്പിച്ചു ; പ്രതീക്ഷിച്ച പോലെ ക്രിമിനലുകള്‍ നിയമം കൈയ്യിലെടുക്കുന്നു ; ജയിലില്‍ നിന്ന് പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗീക അതിക്രമം ; 31 കാരന്‍ ഒളിവില്‍

ജയിലുകള്‍ നിറഞ്ഞതിന് പിന്നാലെ തടവറയില്‍ നിന്ന് മോചിപ്പിച്ചു ; പ്രതീക്ഷിച്ച പോലെ ക്രിമിനലുകള്‍ നിയമം കൈയ്യിലെടുക്കുന്നു ; ജയിലില്‍ നിന്ന് പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗീക അതിക്രമം ; 31 കാരന്‍ ഒളിവില്‍
ജയിലുകളില്‍ പ്രതികളുടെ എണ്ണമേറിയതോടെ വലിയൊരു വിഭാഗത്തെ പുറത്തുവിട്ട നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. പല ക്രിമിനലുകളും പുറത്തിറങ്ങി വൈകാതെ തനി സ്വഭാവം കാണിക്കുകയാണ്. സ്ഥിരം കുറ്റവാളിയായ 31 കാരന്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലൈംഗീക അതിക്രമം നടത്തി. ജയിലില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി ജന സുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്.

എസ് ഡി എസ് 40 എന്നറിയപ്പെടുന്ന പദ്ധതിയില്‍ ശിക്ഷ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവരെയാണ് മോചിപ്പിച്ചത്. ജയിലിലെ തിരക്ക് മൂലം ശിക്ഷാ കാലാവധി പലര്‍ക്കും കുറച്ചു. പിന്നാലെയാണ് ലൈംഗീക അതിക്രമം.

Life under lockdown: Coronavirus hits UK prisons

ജയില്‍ മോചിതനായ ഇയാള്‍ രാവിലെ 10.30 ന് ഒരു ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ഗാര്‍ഡിന്റെ അകമ്പടിയോടെ സിറ്റിംഗ്ബോണ്‍ സ്റ്റേഷനിലേക്കുള്ള ഒരു പൂള്‍ കാറില്‍ കയറിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഇയാള്‍ ഗാര്‍ഡിനെ ആക്രമിച്ചത്.

കാറില്‍ നിന്നിറങ്ങിയ ഈ അക്രമി എവിടെയുണ്ടെന്നത് ഇതുവരെയും വ്യക്തമല്ല. സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ അയാള്‍ ഇറങ്ങുകയും തത്സമയം അവിടെയെത്തിയ, ലണ്ടനിലേക്കുള്ള ട്രെയിനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.പല കുറ്റവാളികളും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അക്രമങ്ങളില്‍ പങ്കാളികളാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും സര്‍ക്കാരിന് തലവേദനയാകുകയാണ് തടവുകാരെ മോചിപ്പിക്കാനുള്ള നടപടി.

Other News in this category



4malayalees Recommends