ഈസ്റ്റ് ലണ്ടനില്‍ 30 കാരിയുടെ കൊലപാതകം ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഈസ്റ്റ് ലണ്ടനില്‍ 30 കാരിയുടെ കൊലപാതകം ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
ഈസ്റ്റ് ലണ്ടനില്‍ 30 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സ്ത്രീയെ സഹായിച്ചയാളാണ് അറസ്റ്റിലായ ഒരാള്‍.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ടവര്‍ ഹാംലെറ്റിലെ ഡക്കറ്റ് സ്ട്രീറ്റിലെ വിലാസത്തില്‍ ഒരു സ്ത്രീക്ക് കുത്തേറ്റതായി പൊലീസ് അറിയിച്ചത്. ഉടനെ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊലപാതകം നടത്തിയെന്ന് കരുതുന്ന 32 കാരിയാണ് കസ്റ്റഡിയിലുള്ളത്. കുറ്റവാളിയെ സഹായിച്ചെന്ന് കരുതുന്ന 37 കാരനേയും ചോദ്യം ചെയ്യുകയാണ്.

കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും പരസ്പരം അറിയുന്നവരാണെന്നും പൊലീസ് സൂചന നല്‍കി. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends