താമസ നിയമ ലംഘനം ; കുവൈത്തില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍

താമസ നിയമ ലംഘനം ; കുവൈത്തില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍
താമസ നിയമ ലംഘനത്തെ തുടര്‍ന്ന് കുവൈത്തില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് വിവിധ ഗവര്‍ണറേറ്റുകളിലുടനീളം രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 1461 പ്രവാസികളെ പിടികൂടിയത്.

ഇവരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എമര്‍ജന്‍സി നമ്പറായ 112 ല്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends