എംപോക്‌സ് ഭീതി; 150,000 എംപോക്‌സ് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്ത് യുകെ; ആഫ്രിക്കയില്‍ പുതിയ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

എംപോക്‌സ് ഭീതി; 150,000 എംപോക്‌സ് വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്ത് യുകെ; ആഫ്രിക്കയില്‍ പുതിയ സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം; ആഗോള എമര്‍ജന്‍സി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ആഫ്രിക്കയില്‍ എംപോക്‌സ് വൈറസിന്റെ രൂപമാറ്റം വന്ന സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കവുമായി യുകെ. എംപോക്‌സിന് എതിരായ വാക്‌സിനുകളുടെ 150,000 ഡോസിനുള്ള ഓര്‍ഡറാണ് യുകെ ചെയ്തിരിക്കുന്നത്. എംപോക്‌സിന് എതിരായി ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ലെയ്ഡ് ഐബി എംപോക്‌സ് ബാധിച്ച പുതിയ കേസുകള്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോങ്കോയില്‍ കണ്ടെത്തിയ ശേഷം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും വൈറസിനെതിരായ പ്രതിരോധം ഉറപ്പാക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ സ്വരൂപിക്കേണ്ടതുണ്ടെന്ന് യുകെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

യുകെയില്‍ മൂന്ന് തരത്തില്‍ വൈറസുകള്‍ രൂപപ്പെടാനാണ് സാധ്യതയുള്ളതെന്ന് ഇവര്‍ പറയുന്നു. ഒന്നാമത്തേത് ചെറിയ ക്ലസ്റ്ററായി രോഗികള്‍ രൂപപ്പെടാം, രണ്ട് നിയന്ത്രിതമായ തോതിലുള്ള പകര്‍ച്ചവ്യാധിയാകാം, മൂന്നാമത്തേത് ആശുപത്രികളിലും, കെയര്‍ ഹോമിലും, ജയിലിലും, സ്‌കൂളുകളിലും സാമൂഹിക വ്യാപനം സംഭവിക്കാം. ഇത് സാധ്യതകള്‍ മാത്രമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു.

യുകെയില്‍ ഏതെങ്കിലും തരത്തില്‍ രോഗവ്യാപനം ഉണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. വാക്‌സിനേഷന്‍ ഈ പ്രതിരോധത്തില്‍ സുപ്രധാനമാണ്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

Other News in this category



4malayalees Recommends