യൂണിവേഴ്‌സിറ്റികളുടെ നട്ടെല്ലായിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; പിടിച്ചുനില്‍ക്കാന്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണം ; യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

യൂണിവേഴ്‌സിറ്റികളുടെ നട്ടെല്ലായിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; പിടിച്ചുനില്‍ക്കാന്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് ഉയര്‍ത്തണം ; യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍
യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ കടുത്ത പ്രതിസന്ധിയില്‍. നിലനില്‍പ്പിന് ഫീസുയര്‍ത്തുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റീസ് യുകെ കാര്യങ്ങള്‍ പരിതാപകരമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.

യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കാന്‍ പണം ആവശ്യമെന്ന് 141 സ്ഥാപനങ്ങളുടെ പ്രതിനിധികളായ ഗ്രൂപ്പിന്റെ പ്രസിഡന്റ് പ്രൊഫസര്‍ ഡെയിം സാലി മാപ്പ് സ്റ്റോണ്‍ വ്യക്തമാക്കി.

വിദേശ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിന് ആധാരം. വിസാ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളെ പഠനത്തിനായി ആശ്രയിക്കാന്‍ തുടങ്ങി.


5 Facts About Earning an Undergraduate Degree in the U.K.

സ്വദേശികളുടെ ട്യൂഷന്‍ ഫീസ് മരവിപ്പിച്ചിട്ട് വര്‍ഷങ്ങളായി, ഫീസ് വര്‍ദ്ധന ഇനി അനിവാര്യമാണെന്ന് യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കി.

പണപ്പെരുപ്പ ഇന്‍ഡക്‌സുമായി ബന്ധപ്പെട്ട് ട്യൂഷന്‍ ഫീസിപ്പോള്‍ 13000 പൗണ്ടു വരെ ഉയരുമായിരുന്നുവെന്നാണ് യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നത്. 2017 മുതല്‍ തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തുകയാണ്.

ചെലവുകള്‍ ഉയരുന്നതോടെ ട്യൂഷന്‍ ഫീസും ഗവണ്‍മെന്റ് ഗ്രാന്റുകളും തികയാതെ വരുന്നുവെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. പല യൂണിവേഴ്‌സിറ്റികളും നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ഫീസുകള്‍ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ തദ്ദേശ വിദ്യാര്‍ത്ഥികള്‍ പരിണിത ഫലം അനുഭവിക്കേണ്ടിവരും.

1.2 ബില്യണ്‍ പൗണ്ട് നല്‍കിയിരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞത് യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയാണ്. ഈ ഭാരം ഇനി തദ്ദേശീയരിലേക്ക് വരും.

Other News in this category



4malayalees Recommends