ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ
കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്.

എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്യേണ്ടിവന്നപ്പോള്‍ പലരും തളര്‍ന്നു. ജോലി ഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ലോകം മഹാമാരിയില്‍ പകച്ചു നിന്നപ്പോള്‍ യോദ്ധാക്കളായി ഇറങ്ങിയ നഴ്‌സുമാര്‍ക്ക് പലപ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.നഴ്‌സുമാരും മറ്റ് ജീവനക്കാരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്‌സ് ഡെയിം റൂത്ത് മേയ് വ്യക്തമാക്കി.


Nurses bore the brunt of Covid, former chief nurse says

പലരും കുടുംബത്തെ കുറിച്ചും ജോലിയെ കുറിച്ചും ആശങ്കയിലായിരുന്നു. രോഗികളുടെ മരണവും കോവിഡ് ഭീതിയും പലപ്പോഴും വലച്ചു. ജീവനക്കാരുടെ അഭാവം പ്രശ്‌നത്തിലാക്കി. 2020 മുതല്‍ എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് നേരിട്ടിരുന്നു.

2015 ല്‍ സ്റ്റുഡന്റ് നഴ്‌സുമാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചത് തിരിച്ചടിയായി.


ഐസിയു മേഖലയിലും എങ്ങനെ നേരിടണമെന്ന അവസ്ഥ വന്നു. രോഗികളെ തഴയുന്നത് ഉള്‍പ്പെടെ പ്രശ്‌നമായി. പിപിഇ ലഭ്യമാക്കുന്നതിലും പ്രതിസന്ധിയുണ്ടായി. ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന നഴ്‌സുമാര്‍ക്കും തിരിച്ചടിയുണ്ടായെന്ന് മുന്‍ ചീഫ് നഴ്‌സ് വ്യക്തമാക്കി.

രോഗികളുടെ എണ്ണമേറിയപ്പോള്‍ സ്ഥിതി കൈവിട്ടുപോയി. അസാധാരണ നടപടികളുണ്ടായി നാല്‍പതിനായിരം നഴ്‌സിങ് മിഡൈ്വഫ് വേക്കന്‍സികള്‍ ഉള്ളപ്പോഴാണ് എന്‍എച്ച്എസ് കോവിഡിനെ അതിജീവിച്ചത്. മഹാമാരിയെ നേരിട്ടപ്പോള്‍ ഒരുപാട് പരിമിതികളുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Other News in this category



4malayalees Recommends