കൊല്ലാന്‍ പട്ടികയുണ്ടാക്കിയ 11 കാരന്റെ വീട്ടില്‍ വലിയ ആയുധ ശേഖരം ; രണ്ട് സ്‌കൂളുകളില്‍ ആക്രമണം നടത്താന്‍ പദ്ധതി ; അറസ്റ്റില്‍

കൊല്ലാന്‍ പട്ടികയുണ്ടാക്കിയ 11 കാരന്റെ വീട്ടില്‍ വലിയ ആയുധ ശേഖരം ; രണ്ട് സ്‌കൂളുകളില്‍ ആക്രമണം നടത്താന്‍ പദ്ധതി ; അറസ്റ്റില്‍
കൊല്ലേണ്ടവരുടെ ലിസ്റ്റുണ്ടാക്കി കൊലപാതകം നടത്താനിറങ്ങിയ 11 കാരന്‍ പിടിയില്‍. കുട്ടിയില്‍ നിന്ന് വലിയ തോതില്‍ ആയുധ ശേഖരവും കണ്ടെത്തി. രണ്ട് വ്യത്യസ്ത സ്‌കൂളുകളിലെ ആളുകളെയാണ് കുട്ടി കൊല്ലാന്‍ ലക്ഷ്യം വച്ചത്.

പല രീതിയിലുള്ള എയര്‍സോഫ്റ്റ് റൈഫിള്‍, പിസ്റ്റള്‍, കത്തികള്‍, വാളുകള്‍ എന്നിവയാണ് കണ്ടെടുത്തത്. സ്‌കൂളില്‍ വെടിവെപ്പ് നടത്തുമെന്ന് കുട്ടി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

സ്‌കൂളില്‍ വെടിവെപ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കുട്ടിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലേണ്ടവരുടെ പട്ടികയും കുട്ടി തയ്യാറാക്കിയിരുന്നു. എന്നാല്‍ എല്ലാം തമാശയ്ക്കാണ് ചെയ്തതെന്ന് കുട്ടി മൊഴി നല്‍കി.

എന്നാല്‍ വെടിവെപ്പ് നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് കുട്ടിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends