പേജറിന് പിന്നാലെ ലെബനനിലെ വാക്കി ടോക്കി പൊട്ടിത്തെറി ; മരണം 20 ആയി ; ആശങ്കയില്‍ ജനം

പേജറിന് പിന്നാലെ ലെബനനിലെ വാക്കി ടോക്കി പൊട്ടിത്തെറി ; മരണം 20 ആയി ; ആശങ്കയില്‍ ജനം
മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകുയം ചെയ്ത ആക്രമണത്തിന് പിന്നാലെ ലെബനനിലുണ്ടായ വാക്കി ടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയി. 450 പേര്‍ക്കാണ് പരിക്കേറ്റത്. ജനങ്ങള്‍ ആശങ്കയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ വലിച്ചെറിയുകയാണെന്ന് റിപ്പോര്‍ട്ട്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചത്. തായ്വാന്‍ കമ്പനിയില്‍ നിന്നാണ് പേജറുകള്‍ വാങ്ങിയത്. പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിയമം. ബാറ്ററിക്കുള്ളിലാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചത്. പ്രത്യേക സന്ദേശം അച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപ്പറേഷനാണ് നടന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണ് പിന്നിലെന്നാണ് സംശയം.

Other News in this category



4malayalees Recommends