ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ
പലസ്തീന്‍ ജനതക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. പലസ്തീനിലെ സഹോദരങ്ങളോടുള്ള സ്‌നേഹവും കടമയും ഒപ്പം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തുന്ന ഇസ്രായേലിന്റെ ക്രൂര ചെയ്തികള്‍ മൂലം ആ ജനതക്കുണ്ടായ കഷ്ടപ്പാടുകളും ആഘാതങ്ങളും ലഘൂകരിക്കുക എന്ന ലക്ഷ്യവുമാണ് ഇതിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അന്താരാഷ്ട്ര സമൂഹത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും കൂടുതല്‍ മാനുഷിക സഹായം നല്‍കുന്നതിനും നടത്തുന്ന അശ്രാന്ത പരിശ്രമം തുടരുമെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. പലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താനുള്ള സൗദി ഭരണകൂടത്തിന്റെ അതീവ താല്‍പര്യം ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നു. പലസ്തീന്‍ ജനതക്ക് അവരുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നേടാനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും പ്രാപ്തരാക്കുന്നതിനുമുള്ള പിന്തുണയാണിതെന്നും സൗദി പറഞ്ഞു.

Other News in this category



4malayalees Recommends