ദുബായില്‍ വാഹനം റോഡിന് നടുവില്‍ നിര്‍ത്തിയിട്ടാല്‍ ആയിരം ദിര്‍ഹം പിഴ ചുമത്തും

ദുബായില്‍ വാഹനം റോഡിന് നടുവില്‍ നിര്‍ത്തിയിട്ടാല്‍ ആയിരം ദിര്‍ഹം പിഴ ചുമത്തും
വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ വലിയ തുക പിഴ അടക്കണമെന്ന് ദുബായ് പൊലീസ്. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.


എന്‍ജിന്‍ തകരാര്‍, ഇന്ധനമില്ലായ്മ, ടയര്‍ പൊട്ടുക എന്നീ കാരണങ്ങളാണ് പലരും വാഹനം നടുറോഡില്‍ നിര്‍ത്തിയിടുന്നത്. യാത്രയ്ക്ക് മുമ്പേ വാഹനം യോഗ്യമാണോയെന്ന് പരിശോധിക്കണം. ഓടിക്കൊണ്ടിരുന്ന വാഹനം കേടായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം, ഒപ്പം മറ്റ് വാഹനങ്ങള്‍ അപകടത്തിലാകാതിരിക്കാന്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കണം.

നിസാര അപകടമെങ്കില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രായസമില്ലാത്ത വിധം റോഡ് സൈഡിലേക്ക് വാഹനം മാറ്റിയിടണം.


Other News in this category



4malayalees Recommends