പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു ; മുറിയില്‍ കണ്ടെത്തിയ വവ്വാലുകള്‍ കുഞ്ഞിനെ കടിച്ചിരിക്കാമെന്ന് ആരോഗ്യവകുപ്പ്

പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു ; മുറിയില്‍ കണ്ടെത്തിയ വവ്വാലുകള്‍ കുഞ്ഞിനെ കടിച്ചിരിക്കാമെന്ന് ആരോഗ്യവകുപ്പ്
പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ മുറിയില്‍ കണ്ടെത്തിയത് വവ്വാലുകളെ. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. കിടപ്പുമുറിയില്‍ വച്ച് കുഞ്ഞിനെ വവ്വാല്‍ കടിച്ചത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് രക്ഷിതാക്കളുടെ മറുപടി. ഹാല്‍ഡിമാന്‍ഡ് നോര്‍ഫോക്ക് ആരോഗ്യ വകുപ്പാണ് കുഞ്ഞിന് പേവിഷ ബാധയേറ്റ് മരണം സംഭവിച്ച കാര്യം പുറത്തെത്തിച്ചത്.

മരിച്ച കുഞ്ഞിന്റെ പേര് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിന്റെ മുറിയില്‍ വവ്വാലിനെ ഒരിക്കല്‍ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തില്‍ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷിതാക്കള്‍ റാബീസ് സാധ്യതയേക്കുറിച്ച് ചിന്തിച്ചതുമില്ല. അടുത്തിടെ പനി ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് പേവിഷ ബാധയേറ്റതായി വ്യക്തമാവുന്നത്. 1967ന് ശേഷണ്‍ ആദ്യമായാണ് ഒന്റാരിയോ പ്രവിശ്യയില്‍ വീടിന്റെ സാഹചര്യത്തില്‍ ഒരാള്‍ പേവിഷ ബാധയേറ്റ് മരിക്കുന്നത്. സെപ്തംബര്‍ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പേവിഷ ബാധയേറ്റ മൃഗങ്ങളില്‍ നിന്നാണ് സാധാരണ ഗതിയില്‍ മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകള്‍, ചെന്നായ, കുറുക്കന്‍, റക്കൂണുകള്‍ എന്നിവയുടെ അടക്കം ഉമിനീരിലൂടെയാണ് പേവിഷ ബാധ പകരുന്നത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി ബാധിക്കുന്ന പേവിഷ ബാധയേറ്റ് രോഗലക്ഷണം പ്രത്യക്ഷമായാല്‍ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്.

1924 മുതല്‍ 28 പേവിഷ ബാധ സംഭവങ്ങളാണ് കാനഡയിലെ ആറ് പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവ ആറും തന്നെ വിഷബാധയേറ്റവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മനുഷ്യരില്‍ പേവിഷ ബാധയേല്‍ക്കാന്‍പ്രധാന കാരണം വവ്വാലുകളാണെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

Other News in this category



4malayalees Recommends