ഹെലനു പിന്നാലെ മില്‍ട്ടണ്‍ ചുഴലിക്കാറ്റെത്തുന്നു ; ഫ്‌ളോറിഡയില്‍ ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഹെലനു പിന്നാലെ മില്‍ട്ടണ്‍ ചുഴലിക്കാറ്റെത്തുന്നു ; ഫ്‌ളോറിഡയില്‍ ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം ; വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മെക്‌സിക്കോയുടെ യുകാറ്റാന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്ത് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വരെ വേഗതയില്‍ മില്‍ട്ടന്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. മില്‍ട്ടണ്‍ വേഗം അത്യന്തം അപകടകരമായ കാറ്റഗറി അഞ്ചായി മാറി യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചുഴലി ബുധനാഴ്ച പൂര്‍ണ ശക്തിയോടെ ജനസാന്ദ്രതയുള്ള ടമ്പാ ബേ നഗരത്തെ ബാധിക്കുമെന്ന് കരുതുന്നു.

ഫ്‌ളോറിഡയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുക. ആളുകള്‍ക്ക് ഒഴിഞ്ഞുമാറാനുള്ള സമയം തീര്‍ന്നതായി ഗവര്‍ണര്‍ പറഞ്ഞു.

2005 ല്‍ കത്രീനയ്ക്ക് ശേഷം മാരകമായ മെയിന്‍ലാന്‍ഡ് കൊടുങ്കാറ്റായിരുന്നു ഹെലന്‍. ഹെലനില്‍ നൂറുകണക്കിന് പേരെ കകാണാതായിട്ടുണ്ട്.

മില്‍ട്ടണ്‍ അടുക്കുമ്പോള്‍ 67 കൗണ്ടികളില്‍ 51 എണ്ണം ഇപ്പോള്‍ അടിയനന്തര മുന്നറിയിപ്പിലാണ്. റെക്കോര്‍ഡ് വേഗതയില്‍ മില്‍ട്ടനായെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് ഡയറക്ടര്‍ കെന്‍ ഗ്രഹാം പറഞ്ഞു.

തിങ്കളാഴ്ച ഫ്‌ളോറിഡയുടെ പലഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ടാമ്പയിലേയും ഓര്‍ലാന്‍ഡോയിലേയും വിമാനത്താവളങ്ങള്‍ അടച്ചു.

Other News in this category



4malayalees Recommends