സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി, ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്

സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി, ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ഉറപ്പ്
വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് (ഇന്‍ഷുറന്‍സ് പ്രൊഡക്ട്) തുടക്കം കുറിച്ചു.

കമ്പനിയിസ് നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി.

തൊഴിലാളികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന വിദേശിക്കു ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം വിമാന ടിക്കറ്റും ലഭിക്കും.

സൗദിയിലെ തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍.

Other News in this category



4malayalees Recommends