ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജിദ്ദ ടവര്‍; 2028ല്‍ പൂര്‍ത്തിയാകും

ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജിദ്ദ ടവര്‍; 2028ല്‍ പൂര്‍ത്തിയാകും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിര്‍മാണം ജിദ്ദയില്‍ പുനരാരംഭിച്ചു. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്.

2028-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി ഇത് മാറുന്നതിനാല്‍ ഇതിനെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്.

2013-ലാണ് നിര്‍മാണം ആരംഭിച്ചത്. 157 നിലകളില്‍ പടുത്തുയര്‍ത്തപ്പെടുന്ന ടവര്‍ കോംപ്ലക്‌സില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, സാദാ ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണുണ്ടാവുക. 157 നിലകളില്‍ 63 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. 59 എലിവേറ്ററുകളും 12 എസ്‌കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. 80 ടണ്‍ സ്റ്റീലും എനര്‍ജി ഇന്‍സുലേറ്റിങ് ഗ്ലാസും കൊണ്ടുള്ള മുന്‍ഭാഗങ്ങളുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളില്‍ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. ഒരു കിലോമീറ്റര്‍ ഉയരമുള്ള ഈ ജിദ്ദ ടവര്‍ കൂടാതെ മറ്റൊന്ന് 601 മീറ്റര്‍ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ്.

Other News in this category



4malayalees Recommends