ധനസഹായം അവസാനിപ്പിക്കണം, മദ്രസകള്‍ അടച്ചു പൂട്ടണം, കുട്ടികളെ ഔപചാരിക വിദ്യാലങ്ങളില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ധനസഹായം അവസാനിപ്പിക്കണം, മദ്രസകള്‍ അടച്ചു പൂട്ടണം, കുട്ടികളെ ഔപചാരിക വിദ്യാലങ്ങളില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍
മദ്രസകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷന്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ''ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ 11 നാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്. ''വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും'' എന്ന തലക്കെട്ടില്‍ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങള്‍ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ വന്നത്.

നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം ബാലവകാശ കമ്മിഷന്റെ നടപാടിക്കെതിരെ എന്‍ഡിഎ സഖ്യകക്ഷി എല്‍ജെപി രംഗത്തെത്തി. അനധികൃത മായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും, കണ്ണടച്ചുള്ള നടപടി ശരിയല്ലെന്നും എല്‍ജെപി വക്താവ് എ കെ വാജ്‌പേ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബാലവകാശ കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്വാദി പാര്‍ട്ടി എംപിയും വക്താവുമായ ആനന്ദ് ബദൗരിയ പറഞ്ഞു.

Other News in this category



4malayalees Recommends