പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ കാന്‍സര്‍ ഭേദമാകും ; വിചിത്ര വാദവുമായി യുപി മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ കാന്‍സര്‍ ഭേദമാകും ; വിചിത്ര വാദവുമായി യുപി മന്ത്രി
പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്ന് കാന്‍സര്‍ രോഗികള്‍ക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമര്‍ശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ മന്ത്രി പറഞ്ഞു. പകാഡിയ നൗഗവനില്‍ ഗോശാല ഉദ്ഘാടന വേളയിലായിരുന്നു പരാമര്‍ശം.

വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളില്‍ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'രക്തസമ്മര്‍ദ്ദമുള്ള രോഗിയുണ്ടെങ്കില്‍ ഇവിടെ പശുക്കള്‍ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകില്‍ താലോലിച്ച് സേവിക്കണം. ഒരു കാന്‍സര്‍ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ ക്യാന്‍സര്‍ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാല്‍ കൊതുകില്‍ നിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തില്‍ ഉപയോഗപ്രദമാണ്', മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends