ഓവര്‍ ടേക്കിങ്ങിനെ ചൊല്ലി തര്‍ക്കം ; മാതാപിതാക്കളുടെ മുന്നില്‍ വെച്ച് 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മുംബൈയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

ഓവര്‍ ടേക്കിങ്ങിനെ ചൊല്ലി തര്‍ക്കം ; മാതാപിതാക്കളുടെ മുന്നില്‍ വെച്ച് 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മുംബൈയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍
മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവര്‍ടേക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രൂരമര്‍ദ്ദനമുണ്ടായത്.

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. പരിക്കേറ്റ ഉടനെ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ മുന്നില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. മകനെ രക്ഷിക്കുന്നതിനായി അമ്മ മകന്റെ മുകളില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അച്ഛന്റെ ഇടതുകണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

Other News in this category



4malayalees Recommends