ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ടിന്റെയും ആഘോഷങ്ങളും അടുത്ത് കാണാം ; ടിക്കറ്റ് വില്‍പ്പന 24 മുതല്‍

ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ടിന്റെയും ആഘോഷങ്ങളും അടുത്ത് കാണാം ; ടിക്കറ്റ് വില്‍പ്പന 24 മുതല്‍
ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ടിന്റെയും ആഘോഷങ്ങളുടെയും കാഴ്ചകള്‍ തൊടടുത്തിരുന്ന് കാണാന്‍ അവസരം. കഴിഞ്ഞ വര്‍ഷത്തെ പോലെ തൊട്ടടുത്ത സീറ്റിംഗ് സൗകര്യങ്ങള്‍ക്ക് ടിക്കറ്റ് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. മുതിര്‍ന്നവര്‍ക്ക് 580 ദിര്‍ഹത്തിലും 5 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 370 ദിര്‍ഹത്തിലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ബുര്‍ജ് ഖലീഫ പുതുവത്സര രാവ് ആഘോഷപരിപാടികള്‍ക്ക് സംഘാടകര്‍ പണമടച്ചുള്ള ടിക്കറ്റുകള്‍ അവതരിപ്പിച്ചത്. മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടിക്കറ്റ് നിരക്ക്. അന്ന് ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.

Other News in this category



4malayalees Recommends