സ്‌കൂള്‍ ബാഗിന്റെ ഭാരം നിയന്ത്രിക്കുന്നു

സ്‌കൂള്‍ ബാഗിന്റെ ഭാരം നിയന്ത്രിക്കുന്നു
അബുദാബിയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുന്നു. സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീര ഭാരത്തിന്റെ അഞ്ചു മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

അമേരിക്കന്‍ കയ്‌റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലേയും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി. പുതിയ നിയമം 2026 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും.

അധിക ഭാരം ചുമന്ന് കുട്ടികളുടെ നട്ടെല്ലിനോ ശരീരത്തിനോ മോശമായി ബാധിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends