അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു ; 32 കാരിയായ മകള്‍ പിടിയില്‍

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു ; 32 കാരിയായ മകള്‍ പിടിയില്‍
അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീല്‍ഡ്സ് ആണ് കൊല്ലപ്പെട്ടത്.

ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ ചെറു കഷണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. വീട്ടു ജോലിക്കാരന്‍ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരന്‍ വിവരം ഉടനെ പൊലീസിലറിയിച്ചു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയില്‍ രക്തക്കറ പിടിച്ച കട്ടിലുകളും ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

ടൊറിലെനയോട് പൊലീസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സെര്‍ച്ച് വാറണ്ട് ഇല്ലാത്ത സാഹചര്യത്തില്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഉദ്യോ?ഗസ്ഥരെ മടക്കിയയക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ബലം പ്രയോ?ഗിച്ച് പുറത്താക്കിയ പൊലീസ് വീടിനകത്ത് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. അടുക്കളയിലെ ഒരു പാത്രത്തില്‍ ശരീരഭാ?ഗം പാചകം ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

കാലിഫോര്‍ണിയയിലേക്ക് മാറിയതോടെയാണ് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്നാണ് ബന്ധുക്കളുടെ പ്രതികരണം. സമാധാനാന്തരീക്ഷത്തിലായിരുന്നു ടൊറിലെന ജീവിച്ചിരുന്നത്. കുടുംബത്തില്‍ കാര്യമായ പ്രശ്‌നങ്ങളുള്ളതായി അറിവില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഗായികയാകാന്‍ വേണ്ടിയാണ് ടൊറിലെന കാലിഫോര്‍ണിയയില്‍ എത്തുന്നത്. മന്ത്രവാദമാകാം യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. യുവതിക്ക് കാലിഫോര്‍ണിയയിലായിരിക്കെ അപകടം സംഭവിച്ചിരുന്നുവെന്നും തലച്ചോറിന് ഗുരുതര പരിക്കേറ്റിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. മുമ്പ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത് കണ്ടിരുന്നുവെന്ന് വീട്ടിലെ ജോലിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends