ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു
സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി ബന്ധപ്പെട്ട വിവരം ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് പുറത്തുവിട്ടത്.

കൊവിഡ് കാലത്താണ് ഓണ്‍ലൈന്‍ ഡെലിവറി സര്‍വീസുകള്‍ സൗദി തുടങ്ങിയത്. പിന്നീട് ഇത് വളരെ ജനപ്രിയമായി. കൂടാതെ ഈ മേഖലകളില്‍ വലിയ വികസനവും ഭാവിയും മുന്നില്‍ കണ്ട് നിരവധി പേര്‍ ഈ രംഗത്തേക്ക് എത്തി. പരീക്ഷണാടിസ്ഥാനത്തില്‍ ലൈസന്‍സുകള്‍ നല്‍കിയിരുന്നെങ്കിലും ഈ ഘട്ടം അവസാനിച്ചെത്തും ഇത് ഇത് ആവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.


Other News in this category



4malayalees Recommends