മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ; ഫ്‌ളാറോഡയില്‍ 13 പേര്‍ മരിച്ചു

മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ; ഫ്‌ളാറോഡയില്‍ 13 പേര്‍ മരിച്ചു
മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് ഫ്‌ളോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചു. 2024 ല്‍ 74 പേരില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചതായ് ഫ്‌ളാറിഡയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

2023 ല്‍ 46 കേസുകളാണ് ഫ്‌ളാറിഡ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേര്‍ മരിച്ചു. സമുദ്ര ജലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. ഇവയ്ക്ക് ഉപ്പു രസം ആവശ്യമാണെന്ന് ഫ്‌ളോറിഡ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം ഫ്‌ളാറിഡയില്‍ ആഞ്ഞടിച്ച ഹെലന്‍ ചുഴലിക്കാറ്റാണ് ബാക്ടീരിയ കേസുകളുടെ വര്‍ധനവിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends