അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ച് യുഎസ്

അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ച് യുഎസ്
അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ച് യുഎസ്.

യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പഴുതടച്ച നടപടിയുടെ ഭാഗമായാണ് ഒക്ടോബര്‍ 22 ന് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി. യുഎസിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ 55 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

2024 ലെ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളില്‍ നിന്നുള്ള 160000 പേരെയാണഅ തിരിച്ചയയ്ക്കുന്നതിനായി നടപടി സ്വീകരിച്ചത്.

Other News in this category



4malayalees Recommends