ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു
ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മൊത്തത്തില്‍ 5,000 മീറ്ററിലധികം വരുന്ന ഈ പാലങ്ങള്‍ ഷെയ്ഖ് സായിദ് റോഡിനെ അഞ്ച് പ്രധാന തെരുവുകളുമായി ബന്ധിപ്പിക്കും.

ദുബായിലെ പ്രധാന റൗണ്ട് എബൗട്ടുകളിലൊന്നായ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട്, നിലവിലുള്ള ശൈഖ് സായിദ് റോഡില്‍ നിന്ന് ഡിസംബര്‍ 2 സ്ട്രീറ്റിലേക്കുള്ള ഗതാഗതവും അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള ഗതാഗതവും മെച്ചപ്പെടുത്തുന്നതിന് ഉപരിതല ഇന്റര്‍സെക്ഷനാക്കി മാറ്റും.

696.414 മില്യണ്‍ ദിര്‍ഹമാണ് അഞ്ച് പാലങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിക്കുക. ഇത് ഇന്റര്‍സെക്ഷന്റെ ശേഷി ഇരട്ടിയാക്കുമെന്നും, യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്‍ഡായി കുറയ്ക്കുമെന്നും ആര്‍ടിഎ അറിയിച്ചു. അതോടൊപ്പം ശെയ്ഖ് സായിദ് റോഡില്‍ നിന്ന് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം ആറ് മിനിറ്റില്‍ നിന്ന് ഒരു മിനിറ്റായി ചുരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

Other News in this category



4malayalees Recommends