ലഹരിമരുന്ന് കടത്ത് ; ആറു പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി
|
|
|
|
|
ലഹരിമരുന്ന് കടത്തു കേസിലെ ആറു പ്രതികള്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിന്‍ ഗുളികകളുമായി നജ്റാന് മേഖലയില്‍വച്ചാണ് ഇവര്‍ പിടിയിലായത്.
നാല് സൗദി പൗരന്മാരേയും രണ്ട് യമന്‍ സ്വദേശികളെയുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആറു പേരും കേസില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീല്‍ കോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|