താമരശ്ശേരി സ്വദേശി റിയാദില്‍ മരിച്ചു

താമരശ്ശേരി സ്വദേശി റിയാദില്‍ മരിച്ചു
ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയില്‍ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടില്‍ ചുണ്ടന്‍ കുഴിയില്‍ ജാഫര്‍ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്.

റിയാദ് സുലൈ ഹാറൂണ്‍ റാഷിദ് സ്ട്രീറ്റിലലെ ഹോട്ടലില്‍ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാശീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പോയതായിരുന്നു.

പിതാവ് , അബ്ദുറഹ്‌മാന്‍(പരേതന്‍), മാതാവ് ഫാത്തിമ (പരേത) ഭാര്യ, റഹ്‌മത്ത്

മക്കള്‍ മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹശ്മില്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

Other News in this category



4malayalees Recommends