ഹെയര്‍സ്റ്റൈല്‍ ഇഷ്ടമായില്ല ; കാമുകിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി 49 കാരന്‍

ഹെയര്‍സ്റ്റൈല്‍ ഇഷ്ടമായില്ല ; കാമുകിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി 49 കാരന്‍
കാമുകിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാതെ വന്നതോടെ ക്രൂരമായി കുത്തിക്കൊന്ന് കാമുകന്‍. പെന്‍സില്‍വാനിയയിലാണ് സംഭവം. 49 കാരനായ ബെഞ്ചമിന്‍ ഗാര്‍ഷ്യ ഗുവലാണ് 50-കാരിയായ കാര്‍മെന്‍ മാര്‍ട്ടിനെസ്-സില്‍വയെ കുത്തിക്കൊന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നരഹത്യ, വധശ്രമം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

മുടി മുറിച്ചശേഷം കാര്‍മെന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബെഞ്ചമിന്‍ അതേച്ചൊല്ലി വഴക്കിട്ടു. ഭയന്ന് അവര്‍ മകളുടെ വീട്ടില്‍ രാത്രി ചെലവഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പിന്നാലെ ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് അയാളെ അറിയിക്കാനും ആവശ്യപ്പെട്ടു.

മുടി മുറിച്ചതിന്റെ പേരില്‍ ബെഞ്ചമിന്‍ അമ്മയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകള്‍ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ ബെഞ്ചമിന്‍ അവരെ അന്വേഷിച്ച് സഹോദരന്റെ വീട്ടിലേക്ക് പോയി. അവരവിടെ ഇല്ലെന്ന് കള്ളം പറഞ്ഞ് സഹോദരന്‍ പിന്തിരിപ്പിച്ചുവെങ്കിലും ഉടന്‍ മടങ്ങിയെത്തിയ ബെഞ്ചമിന്‍ വാതില്‍ തുറന്ന ഉടന്‍ സഹോദരനെ കുത്തി. ഇത് തടയാന്‍ ശ്രമിച്ച കാര്‍മെന്‍ മാര്‍ട്ടിനെസിനെയും ഇയാള്‍ ക്രൂരമായി കുത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ സംഭവസ്ഥലത്തുതന്നെ കത്തിയുമായി പ്രതി ഉണ്ടായിരുന്നു. അപ്പോഴേക്കും കാര്‍മെന്‍ മരിച്ചിരുന്നു. ഒന്നിലധികം കുത്തേറ്റ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends