ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍ ; വിചിത്ര നീക്കം ചര്‍ച്ചയാകുന്നു

ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുമായി ഇറാന്‍ ; വിചിത്ര നീക്കം ചര്‍ച്ചയാകുന്നു
പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാ കേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്

ഈ ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് ഹിജാബ് വിഷയത്തില്‍ ശാസ്ത്രീയവും മാനസികവുമായ ചികിത്സ നല്‍കും. ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

Other News in this category



4malayalees Recommends