യുഎന്‍ കൊണ്ടുവന്ന പലസ്തീന് പ്രമേയത്തെ പിന്തുണച്ച് ഓസ്ട്രേലിയ. പലസ്തീന്റെ സ്ഥിരമായ പരമാധികാരം അംഗീകരിക്കുന്ന പ്രമേയത്തിന് അനുകൂലമായിട്ടാണ് ഓസ്ട്രേലിയ പിന്തുണച്ചത്. ഓസ്ട്രേലിയ ഉള്‍പ്പെടെ 158 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ഇസ്രയേല്‍, യുഎസ് ,കാനഡ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
രണ്ടു പതിറ്റാണ്ടു മുമ്പ് യുഎന്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ആദ്യമായിട്ടാണ് ഓസ്ട്രേലിയ വോട്ട് ചെയ്യുന്നത്. അതിനിടെ പലസ്തീന് പരമാധികാരത്തെ അംഗീകരിക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തെ ഓസ്ട്രേലിയയിലെ പലസ്തീന് അംബാസഡര്‍ സ്വാഗതം ചെയ്തു.