രാഷ്ട്രീയക്കാര്‍ വാങ്ങുന്ന സംഭാവനയ്ക്ക് പരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്ല് അടുത്താഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവന്ന് നിയമ നിര്‍മ്മാണം പാസ്സാക്കും. എന്നാല്‍ നിയമം 2026 ല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.
ഒരു വര്‍ഷം ഒരാളില്‍ നിന്ന് വാങ്ങാവുന്ന തുക ഇരുപതിനായിരം ഡോളറാക്കണമെന്ന് നിയമം പറയുന്നു. കമ്പനികള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍, യൂണിയനുകള്‍ തുടങ്ങിയവയ്ക്ക് ഒരു വര്‍ഷം നല്‍കാവുന്ന പരമാവധി തുക ആറു ലക്ഷമാക്കി നിജപ്പെടുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
അതേസമയം ചെറുപാര്‍ട്ടികളെയും സ്വതന്ത്രരേയും ഇല്ലാതാക്കാനുള്ള പ്രധാന പാര്‍ട്ടികളുടെ അജണ്ടയാണ് ബില്ലിലൂടെ നടപ്പാക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.